എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കൊറോണയിൽ മുങ്ങിയ അവധിക്കാലം

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കൊറോണയിൽ മുങ്ങിയ അവധിക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: sch...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയിൽ മുങ്ങിയ അവധിക്കാലം

ഞാൻ ജയസുജ. കൊടുമുണ്ട എ എം എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്ഥിനി. ഈ വർഷം എൻറെ ജീവിതത്തിലെ മറക്കാനാകാത്ത അവധിക്കാലമാണ് എനിക്ക് സമ്മാനിച്ചത് വളരെ നേരത്തേ സ്കൂൾ അടച്ചു. കൊറോണപ്പേടിയിൽ പരീക്ഷയും ഉണ്ടായില്ല. എന്നാൽ എന്നെ വളരെ സങ്കടപ്പെടുത്തിയകാര്യം സ്കൂൾ വാർഷികം ഉണ്ടായില്ല എന്നതാണ്. ഇനി എനിക്ക് ഒരിക്കലും സ്കൂളിലെ വിദ്യാർത്ഥിയായി വാർഷികത്തിൽ പങ്കെടുക്കാൻ കഴിയില്ല. ഞാനും എൻറെ കൂട്ടുകാരും വാർഷികം കേമമാക്കാൻ ഗംഭീരമായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഇപ്പോൾ വീട്ടിൽനിന്നും പുറത്തിറങ്ങാൻപോലും പറ്റില്ല. കൂട്ടുകാരോടൊത്ത് കളിച്ചു ചിരിക്കേണ്ട ഈ അവധിക്കാലം കൊറോണപ്പേടിയിൽ മുങ്ങിപ്പോയി. അടുത്തുള്ള കൂട്ടുകാരുടെ വീട്ടിൽ പ്പോലും പോകാൻ കഴിയുന്നില്ല. എല്ലാം ഈ കൊറോണ കാരണമാണ്. അവധിക്കാലത്ത് എവിടെയെങ്കിലും ഉല്ലാസയാത്ര പോകാമെന്ന് അച്ഛൻ പറഞ്ഞിരുന്നു. അതും ഇനി നടക്കില്ല. ഒരു പാടു പ്രതീക്ഷയോടെ കാത്തിരുന്നതായിരുന്നു ഞങ്ങളുടെ കാവിലെ പൂരം. അതും ഈ പ്രാവശ്യം ഉണ്ടാകില്ലത്രെ. നാട്ടിലും ആകെ മൂകതയാണ്. ആഘോഷങ്ങലില്ല, കൂട്ടുചേരലില്ല. എന്തിനേറെ ഒരു കല്യാണെം പോലുമില്ല. ഇത്രയ്ക്കു ഭീകരമാണോ ഈ കൊറോണ? ദൈവത്തിൻറെ സ്വന്തം നാടായ ഈ കേരളം ഇതിനെ അതിജീവിക്കും. അതിനായി നമുക്കെല്ലാവർക്കും ഒത്തൊരുമിക്കാം.


ജയ സുജ
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം