എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/മിറ്റുവിൻ്റെ സങ്കടം
മിട്ടുവിന്റെ സങ്കടം
ഒരു പാവം പൂച്ചകുട്ടനാണ് മിട്ടു.ഒരു വീട്ടിലായിരുന്നു താമസം ഒരു ദിവസം രാത്രിയിൽ അവൻ വെറുതെ ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു അപ്പോഴാ മരച്ചില്ലകൾക്കിടയിൽ അമ്പിളി മാമൻ മിട്ടു മറ്റൊന്നും ആലോചിച്ചില്ല നേരെ ആ മരത്തിന്റെ അടുത്തേക്ക് ഓടി അമ്പിളി മാമന്റെ അടുത്ത് പോയി വിശേഷം ചോദിച്ചിട്ടു തന്നെ കാര്യം മിട്ടു മരത്തിലേക്ക് ചാടിക്കയറി .മുകളിലെത്തിയപ്പോൾ അതാ അമ്പിളി മാമൻ മറ്റൊരു മരത്തിൻ്റെ മുകളിൽ ഉടനെ മിട്ടു ആ മരത്തിൽ ചാടിക്കയറി അപ്പോൾ അതാ അമ്പിളി മാമൻ മറ്റൊരു മരത്തിൽ മിട്ടു ആ മരത്തിൽ കയറി.അപ്പോൾ മറ്റൊരു മരത്തിൽ അമ്പിളി മാമൻ മിട്ടുവിനു വിഷമമായി.ഹൊ താൻ അടുത്തേക്ക് ചെല്ലുന്തോറും അമ്പിളി അമ്മാവൻ ദൂരേക്ക് പോവുകയാണല്ലോ ? എങ്കിലും അവൻ വിട്ടു കൊടുത്തില്ല നേരെ ഓടിച്ചാടി ആ മരത്തിന്റെ മുകളിലെത്തി. അമ്പിളി അമ്മാവൻ അപ്പോഴേക്കും ആകാശത്തിലേക്ക് പോയി മിട്ടു സങ്കടത്തോടെ ഇരുന്നു ഇത് കണ്ട അമ്പിളി അമ്മാവൻ മിട്ടുവിനോട് പറഞ്ഞു. മിറ്റുകുട്ടനുറങ്ങരുതെ ഇതും പറഞ്ഞു അമ്പിളി മാമൻ യാത്രയായി. അന്ന് മുതൽ എല്ലാ ദിവസവും രാത്രിയിൽ മിട്ടു അമ്പിളി മാമനെ നോക്കിയിരിക്കാൻ തുടങ്ങി. അങ്ങനെയാണെത്രെ പൂച്ചകൾക്ക് രാത്രിയിൽ ഉറക്കം ഇല്ലാതായത്
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |