(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മോഹം
ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന
സ്കൂളിൽ പഠിക്കുവാൻ മോഹം
ഈ സ്കൂളിൻ മുറ്റത്ത് കൂട്ടുകാരൊന്നിച്ച്
ഓടിക്കളിക്കുവാൻ മോഹം ...
കക്കു കളിക്കുവാൻ മോഹം...
മുറ്റത്തെ തേന്മാവിൻ ചോട്ടിലിരുന്ന്
ഊഞ്ഞാലിലാടാൻ മോഹം ....
ദിനാചരണങ്ങൾ ആഘോഷമാക്കുന്ന
ഈ സ്കൂളിൽ പഠിക്കുവാൻ മോഹം ....
സ്വന്തം മക്കളെപ്പോലെ ഞങ്ങളെ സ്നേഹിച്ച
ടീച്ചറുടെ ക്ലാസ്സിലിരിക്കാൻ മോഹം....
കളിയിലൂടെ ഞങ്ങളെ പഠിക്കാൻ പഠിപ്പിച്ച
ക്ലാസ്സിലിരിക്കാൻ മോഹം....
ഇനിയും ഈ സ്കൂളിൽ പഠിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും
വെറുതെ മോഹിക്കുവാൻ മോഹം....