(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി
നാം വാഴും ഈ നാടു തന്നെ
സ്വർഗ്ഗം
കിളികളും പുഴകളും
പൂനിലാവും
കളകളം ഒഴുകുന്ന കൊച്ചരുവി
കുന്നും മലകളും
വൻ മരവും
മഞ്ഞും മഴയും
കുളിരു നൽകും...
പച്ചയാം പട്ട് പുതച്ചുകൊണ്ട്
പുഞ്ചിരി തൂകുന്നു ഈ പ്രകൃതി
അരുതിനി മലിനമാം ദുഷ്പ്രവൃത്തി
പകരം നമുക്കിനി ഒരു തൈ നടാം
അറിയേണമെൻ കൊച്ചു കൂട്ടുകാരെ
നാം വാഴുമീ നാടു തന്നെ
സ്വർഗ്ഗം