എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/ഇങ്ങനെയുമൊരവധിക്കാലം
ഇങ്ങനെയുമൊര വധിക്കാലം
സ്കൂൾ അടച്ചു.ഈ കൊല്ലത്തെ കലാ പരിപാടി നടന്നില്ല. പരീക്ഷയും ഇല്ല. ഓടിച്ചാടി കളിച്ചു നടക്കണമെന്നുണ്ട്. യാത്ര പോകാനും വിരുന്ന് പോകാനും ആഗ്രഹം ഉണ്ട്.പക്ഷേ ഒന്നും നടക്കുന്നില്ല. വീടിനകത്ത് ഇരിക്കണമെന്നാണ് എല്ലാവരും പറയുന്നത്. കൈകൾ ഇടക്ക് സോപ്പിട്ട് കഴുകണം. കഴുകാത്ത കൈകൾ കൊണ്ട് മുഖത്ത് തൊടരുത്. ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറച്ച് പിടിക്കണം. ഇതൊക്കെ എന്തിനാണെന്നോ?ഒരു വൈറസ് ഇറങ്ങി നടപ്പുണ്ട്. ചൈനയിൽ നിന്നും വന്നതാണ്. പേര് നോവൽ കൊറോണ. ഈ വൈറസ് നമ്മുടെ ശരീരത്തിൽ കയറാതിരിക്കാനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്.കാരണം അവൻ അപകടകാരിയാണ്. നമ്മളെ പോലെയുള്ള കുട്ടികളെ ആ വൈറസിന് വേഗം കീഴ്പ്പെടുത്താൻ പറ്റും. കൂട്ടുകാർ എല്ലാവരും ജാഗ്രതയോടെ വീട്ടിൽ തന്നെ ഇരിക്കണേ. കൊറോണയെ തുരത്തിയ ശേഷം നമുക്ക് ഒരുമിച്ച് കളിക്കാനിറങ്ങാം എന്ന പ്രതീക്ഷയോടെ.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |