ഉളിയിൽ സൗത്ത് എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം ശുചിത്വ ശീലം വിദ്യാർത്ഥികളിൽ എന്ന വിഷയത്തെക്കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്.ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം.ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ ആദ്യം ശരീരവും പിന്നെ വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് .നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകിക്കിടക്കുന്നു. ഇതൊക്കെ അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിൻ്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട അവസ്ഥയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്.
ഇതിൽ നിന്ന് ഒരു മാറ്റമുണ്ടാകണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാക്കണം. ചെറുപ്പംതൊട്ടേ നമ്മൾ ശുചിത്വത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. അതു കൊണ്ട് തന്നെ നമ്മൾ രണ്ടു നേരവും കുളിക്കുകയും നഖങ്ങൾ വെട്ടി വൃത്തിയാക്കുകയും ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുകയും വേണം. ഇതൊക്കെ വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമാകുന്നു. അതുപോലെ തന്നെ പ്രാധാന്യമുള്ള ഒരു വിഷയമാണ് പരിസര ശുചിത്വം. നമ്മുടെ ചുറ്റുപാടും വ്യത്തിയാക്കുക ,പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക., മലിനജലം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക .ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്. അതു കൊണ്ട് തന്നെ നമ്മൾ ശുചിത്വത്തിനു വേണ്ടി പ്രാധാന്യം നൽകുക.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |