(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
അല്ലയോ !സുന്ദര കേരളമേ നീ
നശിപ്പിക്കുന്നു നിന്നെ മനുഷ്യജന്മങൾ
മനോഹരമാം നിന്നെ വൃത്തിഹീനമായി
മാറ്റിടുന്നു മനുഷ്യവർഗ്ഗം
മാറുന്നു പ്രകൃതിയും വനദേവദയും
കാട്ടിടുന്നു അവരുടെ മായാജാലവിദ്യകൾ
അല്ലയോ മനുഷ്യജന്മങൾ
നിങ്ങളുടെ ബുദ്ധിശൂന്യമാം മാർഗ്ഗങ്ങൾ വഴി
ഭൂമിദേവദ കാട്ടിടുന്നു
അവളുടെ തൻ വികൃതി ഭൂചലനമായി
കാലങ്ങൾ സൃഷ്ടിക്കുന്നു
മാഹാമാരിയായ് വിവരീതഫലങ്ങൾ
അല്ലയോ മനുഷ്യജന്മമേ നിന്നുടെ പാപകർമ്മത്താൽ പൊലിയുന്നു
നിന്നുടെ തൻ ജീവിതം
അല്ലയോ സുന്ദരകേരളമേ നീ
മാറുന്നു നഷ്ടസ്വപ്നമായ്.