(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അമ്മ
നീറുംമെൻ മനസ്സിൻ താള മാണമ്മ.
തളരുമ്പോൾ ചേർത്തു പിടിക്കുമെന്നമ്മ
ഓരോ നിമിഷവുമെ ൻ അകതാരിങ്കൽ
നിറ ദീപമായി ജ്വലിക്കുമെന്നമ്മ.
അറിവിന്റെ അക്ഷര ലോകത്തേക്ക്
കൈപിടിച്ചുയർത്തിയ കരുതലാ നമ്മ.
തൻ ദേഹം വാടി തളരുന്ന നേരത്തും
എന്നെ ഊട്ടി ഉറക്കിടുമെന്നമ്മ.
വീണുപോകാവുന്ന ജീവിത പാതയിൽ
ആശ്വാസമേകുന്നനിറകൂട്ടെന്നമ്മ.
ഇത്രമേൽ സ്നേഹിക്കുവാൻ ഈ പാരിലാരുള്ളൂ
എന്നമ്മമാത്രം എന്നമ്മ മാത്രം