സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം
വിലാസം
ഇളംകുളം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-08-2010Rajeevjosephkk



ചരിത്രം

പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിന്‍റെ തിലകക്കുറിയായി, വിജ്‍ഞാനത്തിന്‍റെ വെള്ളിവെളിച്ചം ചൊരി‍ഞ്ഞുകൊണ്ടിരിക്കുന്ന സരസ്വതിക്ഷേത്രമാണ് ഇളംങ്ങുളം സെന്റ് മേരീസ് ഹൈസ്സ്കൂള്‍. തലമുറകളായി ആയിരക്കണക്കിന് യുവതീ യുവാക്കള്‍ക്ക് ആശയും ആവേശവും ജീവിതപന്ഥാവും തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊന്‍കുന്നം റോഡരികില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്നു. 1895 - ല്‍ ഇളങ്ങുളം പള്ളി സ്ഥാപിച്ച കാലഘട്ടത്തില്‍തന്നെ ഒരു കളരിയും സ്ഥാപിച്ച് അന്നത്തെ തലമുറയ്ക്ക് വിദ്യാദ്യാസം നല്കിയിരുന്നു. 1915 ലാണ് ഒരു അംഗീകൃത പ്രൈമറി സ്കൂള്‍ ഇവിടെ ആരംഭിച്ചത്. ഹൈസ്ക്കൂളിന്റെ തുടക്കം കുറിച്ചത് ഇളങ്ങുളം ഇടവകയുടെ പുരോഗതിയ്ക്ക് അടിത്തറപാകിയ അന്നത്തെ വികാരി ബഹു. തെക്കേമുറിയിലച്ചനായിരുന്നു . പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടുവാന്‍ കരുത്തുള്ള ഒരു വൈദികനായിരുന്നു അദ്ദേഹം. 1953 ജൂണ്‍ 2-ം തീയതി സ്ക്കൂളിന്റെ ഉദ്ഘാടനം അന്നത്തെ എം.പി. ആയിരുന്ന ശ്രീ. പി.റ്റി.ചാക്കോ നിര്‍വഹിച്ചു.

ആദ്യത്തെ ഹെഡ്മാസ്റ്റര്‍

ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനായത് ഇടപ്പള്ളി ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശ്രീ. കെ. സുബ്രമണ്യഅയ്യരായിരുന്നു.

അദ്ധ്യോതാക്കള്‍ ഈ വിദ്യാലയത്തില്‍ ആദ്യമായി ചേര്‍ന്ന എല്‍സമ്മ മാത്യു ഇരുപ്പക്കാട്ട് ആണ്.

ഭൗതികസൗകര്യങ്ങള്‍

അഞ്ചു മുതല്‍ പത്തു വരെ ക്ലാസുകള്‍ക്ക് ആവശ്യമായ ക്ലാസ് മുറികളും കമ്പ്യൂട്ടറ് ലാബും ലൈബ്ററി റീഡിങ് റൂം മള്‍ട്ടിമീഡിയ റൂം പ്ലേ ഗ്രൗണ്ട് എന്നിവയും സ്കൂളിനു ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റോഡ് സുരക്ഷാ ക്ലബ്
  • ഗൈഡിങ്

മാനേജ്മെന്റ്

എയ്ഡഡ്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി