വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ സുഖവും ദുഖവും

23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ സുഖവും ദുഖവും" സം‌രക്ഷിച്ചിരിക്കുന്ന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുഖവും ദുഖവും
ഗ്രാമത്തിലെ ഒരു വീട്ടു വളപ്പിൽ വലിയ ഒരു കിണർ ഉണ്ടായിരുന്നു. ഗ്രാമീണർ വെള്ളം കോരാൻ ഉപയോഗിക്കുന്നരണ്ട് ബക്കറ്റ്‌കൾ ആ കിണറ്റിൽ ഉണ്ടായിരുന്നു. ഒരുപാട് കാലമായി രണ്ടു ബക്കറ്റ്കളും ഒന്നിച്ചാണ് കിണറ്റിൽ താമസിക്കുന്നത്. അത് കൊണ്ട് തന്ന അവർ ഇണ പിരിയാത്ത സുഹൃത്തുക്കൾ ആയിരുന്നു.


ഒരു ദിവസം ഒരു ബക്കറ്റ് രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ മറ്റേ ബക്കറ്റ് പൊട്ടി കരയുന്നത് കണ്ടു. "എന്തിനാണ് സുഹൃത്തേ ഇങ്ങനെ കരയുന്നത്? എന്തിനാണ് നിനക്ക് ഇത്ര സങ്കടം? " കൂട്ടുകാരന്റെ ചോദിയം കേട്ടപ്പോൾ കരഞ്ഞു കൊണ്ട് ഇരുന്ന ബക്കറ്റ് പറഞ്ഞു :"ഞാൻ എങ്ങനെ കരയാതെ ഇരിക്കും? എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു... " "നിറയെ വെള്ളവുമായി കിണറ്റിൽ നിന്നും ഉയർന്നു പോകുന്ന ഞാൻ ഒന്നും ഇല്ലാതെ വെറും കയ്യോടെയാണ് തിരിച്ചു കിണറിലേക്കു വരുന്നത്.എന്റെ ഈ ഗതികേട് ആലോചിച്ചു ഞാൻ കരഞ്ഞു പോയതാണ്."ഇതു കേട്ടപ്പോൾ ഒന്നാമത്തെ ബക്കറ്റ് പറഞ്ഞു :"നോക്കു...ഞാൻ വളരെ സന്തോഷവാൻ ആണ്.ഒന്നുമില്ലാതെ കിണറിലേക്കു വരുന്ന ഞാൻ നിറയെ വെള്ളവുമായാണ് മുകളിലേക്ക് പോകുന്നത്."
കുട്ടുകാരെ ഇവിടെ രണ്ടു ബക്കറ്റുകളും ചെയ്യുന്ന പ്രവർത്തി ഒന്ന് തന്നെ ആണ് എങ്കിലും ഒരാൾക്ക് ദുഃഖവും മറ്റേ ആൾക്ക് സന്തോഷവും അനുഭവപെടുന്നു.എന്ത് കൊണ്ടാണ് ഇത്? തങ്ങൾ ചെയ്യുന്ന പ്രവർത്തിയോട് വെച്ചുപുലർത്തുന്ന മനോഭാവമാണ് അവരുടെ സന്തോഷവും ദുഖവും തീരുമാനിക്കുന്നത്.നാം ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും അതിനോട് ക്രിയാത്മകമായ ഒരു മനോഭാവം ഉണ്ടാക്കാൻ സാധിച്ചാൽ പ്രസ്തുത പ്രവർത്തി നമുക്ക് സന്തോഷം തരുന്ന ഒന്നായിത്തീരുന്നു. ജീവിതത്തിൽ എല്ലായിപ്പോഴും സന്തോഷവാനായി ഇരിക്കാൻ ഉള്ള ഏറ്റവും നല്ല വഴി എല്ലാ കാര്യങ്ങളോടും ക്രിയാത്മക മനോഭാവം വെച്ചു പുലർത്തുക എന്നതാണ്. അതുകൊണ്ട് എല്ലാ കാര്യങ്ങളുടെയും നല്ല വശങ്ങൾ മാത്രം കണ്ടു പ്രവർത്തിക്കുക.

ബിസ്മി എ.സ്
6L വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ