ഗവ.എൽ.പി.സ്കൂൾ കോയിപ്പാട്/അക്ഷരവൃക്ഷം/ റയാനും കീടാണുക്കളും

23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.പി.സ്കൂൾ കോയിപ്പാട്/അക്ഷരവൃക്ഷം/ റയാനും കീടാണുക്കളും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


റയാനും കീടാണുക്കളും

റയാൻ എഴുന്നേറ്റ ഉടനെ കളിക്കാൻ പോയി. മണ്ണ് വാരി കൂട്ടി കൊട്ടാരം ഉണ്ടാക്കണം. അപ്പോഴാണ് അമ്മ വിളിച്ചത് വേഗം വാ... ചായ കുടിക്ക്. പുട്ടും കടലയും... കൈ ഒന്ന് കഴുകി എന്ന് വരുത്തി. ഇത്തവണ രക്ഷപ്പെട്ടെന്ന് കീടാണു വിചാരിച്ചു. റയാൻ മേശക്ക് അടുത്തേക്ക് ചെന്നു. കീടാണു വിന് സന്തോഷമായി. ഇതുതന്നെ പറ്റിയ സമയം എന്ന് വിചാരിച്ചു. പെട്ടെന്നതാ അമ്മയുടെ വിളി കേട്ടു. റയാൻ നീ ഇവിടെ വാ കൈ നന്നായി സോപ്പിട്ട് കഴുക്. പാവം കീടാണു ഞങ്ങളെ നശിപ്പിക്കല്ലേ എന്ന് ഉറക്കെ കരഞ്ഞു. ഇത്തവണ റയാൻ രക്ഷപ്പെട്ടു. വീണ്ടും കളിക്കാൻ ചെന്നപ്പോഴാണ് അച്ഛൻ ടൗണിലേക്ക് പോകുന്നത്. 'ഇന്ന് ലീവ് അല്ലേ... ഞാനുമുണ്ട്...' എന്നാൽ കുളിക്ക്. റയാൻ ഓടി കുളിച്ചു എന്നു വരുത്തി. പിന്നെ അച്ഛന് പിന്നാലെ ഓടി. ഈ റയാനെ ഒരു കാര്യം കീടാണുക്കൾ കൈകൊട്ടി ചിരിച്ചു. റയാനും അച്ഛനും പുറത്തേക്കു പോയി. അപ്പോഴതാ റയാന്റെ കൂട്ടുകാരന്റെ വീട്ടിൽ ഒരാൾക്കൂട്ടം. റയാനും അച്ഛനും കാര്യം തിരക്കി. കൂട്ടുകാരനു തീരെ സുഖമില്ല എന്ന് അറിഞ്ഞു. "രോഗം വരാതിരിക്കാൻ ദിവസവും ആരോഗ്യശീലങ്ങൾ പാലിച്ചിരുന്നില്ല "എന്ന് അയൽക്കാർ പറയുന്നത് റയാൻ കേട്ടു. റയാനും അച്ഛനും ടൗണിൽ പോയി സാധനങ്ങൾ വാങ്ങി തിരിച്ചു വീട്ടിലേക്ക് വന്നു. ഇത്തവണ റയാനെ മാർക്കറ്റിൽ നിന്ന് ധാരാളം രോഗാണു പിടികൂടിയിരുന്നു. രോഗാണു സന്തോഷിച്ച അങ്ങനെ റയാൻ ഒപ്പം വീട്ടിലേക്ക് പോയി. അമ്മ റയാൻ ഓട് പറഞ്ഞു :-ആഹാരം കഴിക്കാൻ വരൂ.. പക്ഷേ റയാൻ ഒന്നും മിണ്ടിയില്ല. അവൻ അവന്റെ കൂട്ടുകാരനെ കുറിച്ച് ഓർത്തു. താനും അവനെ പോലെ തന്നെയാണല്ലോ എന്ന് ചിന്തിച്ചു. പെട്ടെന്ന് തന്നെ റയാൻ കുളിക്കാനായി പോയി. സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കുളിച്ചു. റയാൻ ദേഹത്ത് ഉണ്ടായിരുന്ന രോഗാണുക്കൾ എല്ലാം സോപ്പു വെള്ളത്തിൽ ഒഴുകിപ്പോയി. റയാൻ രോഗാണു വിൽ നിന്ന് രക്ഷപ്പെട്ടു. രോഗം പിടി കൂടാതിരിക്കാൻ സ്വന്തം ശരീരത്തെ സജ്ജമാക്കണം എന്ന് റയാൻ മനസ്സിലാക്കി.


ദിയാനന്ദ. ഡി
1 ഗവ.എൽ.പി.സ്കൂൾ കോയിപ്പാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ