ചെറുത്തു നിന്നിടും
ഭയന്നിടില്ല നാം
കൊറോണയെന്ന ഭീകരനെ
തുരത്തിടും വരെ
കൈകൾ കഴുകിടാം
അകലം പാലിക്കാം
നാട്ടിൽ നിന്നീ വിപത്ത്
അകന്നിടും വരെ
കൂട്ടമായി പൊതുസ്ഥലത്ത്
ഒത്തുചേരൽ നിർത്തിടാം
പരത്തിടില്ല കോവിഡിൻ
ദുഷിച്ച ചീത്തണുക്കളെ
മാസ്കുകൾ ധരിച്ചു തന്നെ
പുറത്തിറങ്ങിടാം
പടപൊരുതാം ധീരമായി
ചെറുത്തു നിന്നിടാം
ഓഖിയും സുനാമിയും
പ്രളയും കടന്നുപോയ്
ധീരരായി കരുത്തരായി
ചെറുത്തു നിന്നതോർക്കണം