പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിയുടെ സന്തോഷം

22:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hareesh E (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുഞ്ഞിക്കിളിയുടെ സന്തോഷം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിക്കിളിയുടെ സന്തോഷം

കുഞ്ഞിക്കിളി അമ്മയോട് ചോദിച്ചു "അമ്മേ, അമ്മേ, എന്താ നമ്മുടെ ചുറ്റും ഒരു നിശബ്ദത. വാഹനങ്ങളുടെയും മറ്റും ശബ്ദമില്ല, കറുത്തിരുണ്ട പുകയില്ല. നല്ല സുഖമുള്ള കാറ്റ്". അമ്മക്കിളി പറഞ്ഞു; മോളേ ഇപ്പോൾ കൊറോണക്കാലമാണ്. മനുഷ്യർക്കാർക്കും ഇപ്പോൾ വെളിയിൽ ഇറങ്ങിക്കൂടാ. പുറത്തിറങ്ങിയാൽ അവരുടെ ജീവന് ആപത്താണ്. അമ്മയുടെ മറുപടി കേട്ട് കുഞ്ഞിക്കിളി പറഞ്ഞു. എന്തായാലും നന്നായി. നമുക്ക് കുറച്ചെങ്കിലും സ്വൈര്യമായി ഇരിക്കാമല്ലോ. അമ്മ പറഞ്ഞു, മോളെ അങ്ങനെ പറയരുത്, അവർ നമ്മെ ദ്രോഹിക്കുന്നവരാണെങ്കിലും ഈ മഹാമാരിയിൽ നിന്ന് അവരെ രക്ഷിക്കാൻ നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം.


ഷിഹ ഫാത്തിമ
3A പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Hareesh E തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ