(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കവിത
കൊറോണ നാട് വാണിടും കാലം...
മനുഷ്യരെല്ലാരും ഒന്ന് പോലെ...
തിക്കും തിരക്കും ബഹളം ഇല്ല..
വാഹനാപകടം തീരെ ഇല്ല..
വട്ടം കൂടാനും കുടിച്ചിടാനും..
നാട്ടിന് പുറങ്ങളിൽ ആരുമില്ല..
ഫാസ്റ്റ് ഫുഡ് ഉണ്ണുന്ന ചങ്കുകൾക്ക്..
കഞ്ഞി കുടിച്ചാലും സാരമില്ല..
കല്ലെറിയാൻ റോഡിൽ ജാഥ ഇല്ല..
കല്യാണത്തിന് പോലും ജാഡയില്ല.
നേരം ഇല്ലെന്ന പരാതിയില്ല..
ആരും ഇല്ലെന്നു തോന്നലില്ല..
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ..
കള്ളൻ കൊറോണ തളർന്നു വീഴും..
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ..
ഒന്നായി നമ്മൾ ജയം വരിക്കും..