എന്റെ നാട്

കേരളനാട് മലയാളനാട്
കേരം വിളയുന്ന നാട്
കളരിപ്പയറ്റ് പിറന്ന നാട്
മാമാങ്ക യുദ്ധം നടന്ന നാട്
മാവേലിത്തമ്പുരാൻ വാണ നാട്
കാടും മലയും നിറഞ്ഞ നാട്
ദൈവത്തിൻ സ്വന്തമായ നാട്
നാടിനെത്തുരത്തുവാൻ വന്ന കൊറോണ
ഒറ്റക്കെട്ടായ് പൊരുതണം നമ്മൾ
വീട്ടിലിരിക്കണം കൈകൾ കഴുകണം
തുരത്തണം കൊറോണയെ നമ്മൾ
ആരോഗ്യ സേവകരെ നിരച്ചിടേണം
പോലീസുകാരെ നമിച്ചിടേണം
മുൾക്കിരീടംവച്ച കൊറോണയെ
ഭൂമിയിൽ നിന്ന് തുടച്ചു മാറ്റിടേണം
പൊരുതണം നമ്മൾ
ജയിക്കണം നമ്മൾ
അതിജീവിക്കണം നമ്മൾ
ഇത് കേരള നാട് മലയാള നാട്
കേരം വിളയുന്ന നാട്

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020