അമ്മതൻമാറിലെ ചൂടേറ്റുറങ്ങുന്ന കണ്മണിയാമെന്റെ കുഞ്ഞുപൈതൽ പിച്ചവെച്ചന്നു നീ കാൽതട്ടിവീണപ്പോൾ കോരിയെടുത്തമ്മ പുൽകിയില്ലേ കരിമുള്ളിൻ മുനകൊണ്ടുനിന്നളംപാദ മിന്നുഞാൻ തഴുകിത്തലോടിയതോർമയില്ലേ അമ്പിളിപ്പൊട്ടുപോൽ തിളങ്ങുമീയാനന ഭംഗിയിൽ ഞാനിതാ നോക്കിനിൽക്കേ ഓടിക്കളിക്കും നിൻ പിഞ്ചുകാലടികളും കാതിലായി കേൾക്കുമീ കിളിക്കൊഞ്ചലും നോവറിയിക്കാതെ നിന്നെയീക്കാണുന്ന നീയാക്കിമാറ്റിയതീയമ്മയല്ലേ അമ്മതൻ സ്നേഹവും വാത്സല്യവുമെന്നും ജീവിതവീതികളിലോർത്തിടുക നീ