ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷംരോഗപ്രതിരോധം

20:17, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsspullanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം
      സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം  ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം (covid - 19 ) 2019 -20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർവ് കോവ് - 2 വൈറസ് ആണ്   ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത് പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു.
രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കു ചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗാണു സമ്പർക്കമുണ്ടാക്കുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധരണയായി 2 മുതൽ 14 ദിവസം വരെയാണ്.
വ്യക്തി ശുചിത്വം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക ,ആൾക്കൂട്ടം ഒഴിവാക്കുക, എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗണു വ്യാപനംകുറെയേറെ തടയാം
കൊറോണ വൈറസിനെ പോലുള്ള മഹാമാരികളെ തുരത്താൻ നമുക്ക് മുൻകരുതലുകളെടുക്കാം
അഷ്മില
8 B ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം