സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/രാമുവിൻെറ പ്രസംഗം
രാമുവിൻെറ പ്രസംഗം
ഒരു ദിവസം രാമു എന്ന പേരുള്ള കുട്ടി സ്കൂൾ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആണ് കുറെ ചവറുകൾ ഒരു മരത്തിനു ചുറ്റിലും കൂട്ടിയിട്ട് ഇരിക്കുന്നത് കണ്ടത്. അവന്റെ ശ്രെദ്ധയിൽ പെട്ടത് ഉടനടി അവൻ കൂട്ടുകാരനായ മുരളിയെ ഈ വിവരം അറിയിച്ചു. ഇത് സ്കൂൾ പണിതപ്പോൾ ഉള്ള ചവറുകൾ ആണെന്ന് തോന്നുന്നു. എന്തായാലും നമുക്ക് ഇതിനൊരു സൊല്യൂഷൻ കണ്ടുപിടിക്കണം മുരളി പറഞ്ഞു. പിറ്റേ ദിവസം അവരുടെ സ്കൂളിലെ യൂത്ത് ഫെസ്റ്റിവൽ ആയിരുന്നു. ക്ലാസ്സ് ടീച്ചർ ക്ലാസ്സിലേക്ക് കടന്നു വന്നിട്ട് അവരോട് പറഞ്ഞു കുട്ടികളെ നാളെ നമ്മുടെ സ്കൂളിലെ യൂത്ത് ഫെസ്റ്റിവൽ ആണ്. അതുകൊണ്ട് ഈ ക്ലാസ്സിൽ ഇരിക്കുന്ന ഓരോ കുട്ടിയും (കഥ, കവിത, പ്രസംഗം,നാടൻ പാട്ട്, മാപ്പിള പാട്ട് )എന്നീ കലാപരിപാടികളിൽ എന്തെങ്കിലും ഒരെണ്ണത്തിൽ തീർച്ചയായും പങ്കെടുക്കണം. ഇന്ന് അതിനുള്ള ലിസ്റ്റ് അഞ്ജിത ടീച്ചറിന്റെ കൈയ്യിൽ ഏൽപ്പിക്കണം.അതുകൊണ്ട് നിങ്ങൾ റോൾ നമ്പർ അനുസരിച്ച് ഏതിനാണ് ചേരുന്നത് എന്ന് പറയുക. ടീച്ചർ റോൾ നമ്പർ വിളിച് തുടങ്ങി. അപ്പോൾ രാമുവിന് ഒരു അഭിപ്രായം തോന്നി നാളെ ഞാൻ പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ഒരു പ്രസംഗം പറയും രാമു ടീച്ചറിനോട് പറഞ്ഞു. പിറ്റേദിവസംഫെസ്റ്റിവൽ പ്രസംഗം സെക്ഷൻ ആണ് ആദ്യം രാമുവിന്റെ ഊഴം ആണ്. ടീച്ചർ രാമുവിന്റെ പേരു വിളിച്ചു. ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് പരിസ്ഥിതി സംരക്ഷണത്തെ പറ്റിയാണ്. രാമു പ്രസംഗിക്കാൻ തുടങ്ങി. പരിസ്ഥിതി നമ്മുക്ക് ദൈവം തന്ന വരദാനമാണ്. നാം ചെയ്യുന്ന ക്രൂരതകൾ പ്രകൃതിക്ക് താങ്ങാനാവാതെ വരുമ്പോൾ ആണ് അത് ഭൂകമ്പമായും പ്രളയമായും പ്രകടിപ്പിക്കുന്നത്. "ഇനി വരുന്നൊരു തലമുറയ്ക് ഇവിടെ വാസം സാധ്യമോ "ഈ വരികളിലൂടെ നാം മനസ്സിലാക്കുന്നത് ഇനി നമ്മുടെ കാലം കഴിഞ്ഞ് വരുന്ന തലമുറയ്ക് വേണ്ടി നാം ഇവിടെ ഒന്നും കരുതിയിട്ടില്ല. ഭൂമി ഒട്ടാകെ മലിനമായിരിക്കുകയാണ് നാം പരിസ്ഥിതിയെ സംരക്ഷിച്ചാൽ പരിസ്ഥിതി ഇനിയുള്ള തലമുറയെ സംരക്ഷിച്ചുകൊള്ളും അങ്ങനെ സമ്പത് സമൃദ്ധമായ ഒരു നല്ല നാളയെ നമുക്ക് തലമുറകൾക്കായി കൈമാറാം. അതിനായി യുവതലമുറയായ നാം ഉണർന്ന് ചിന്തിക്കുക. ഉണർന്ന് പ്രവർത്തിക്കു. ഉറച്ച് പ്രതികരിക്കുക ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു. നന്ദി നമസ്കാരം. രാമു പറഞ്ഞു നിർത്തി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |