പോരാടുവാൻ നേരമായിരുന്നു കൂട്ടരേ, പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ അലയടികളിൽ നിന്നും മുക്തി നേടാം.. :. ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനങ്ങൾ അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോകനന്മയ്ക്കായ്.