വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/രോഗമുക്തിയിലേക്ക് ....

17:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗമുക്തിയിലേക്ക് ...

ഒരു മനുഷ്യന് അത്യാവശ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. സാമൂഹിക ശുചിത്വം, പാരിസ്ഥിതിക ശുചിത്വം എന്നിങ്ങനെ പലതരങ്ങളിലുണ്ട്. കുട്ടികളായ നമ്മൾ ഇത് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കൈയും കാലും വൃത്തിയായിരിക്കാൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കണം. അച്ഛനമ്മമാരുടെ കൂടെ പുറത്തു പോയിട്ട് തിരികെ വന്നാൽ സാനിറ്റൈസർ ഉപയോഗിക്കാൻ നമ്മൾ ഓർമ്മിപ്പിക്കണം. തുമ്മുമ്പോളും ചുമയ്ക്കുമ്പോളും നമ്മൾ തുവാല പൊത്തിപ്പിടിക്കണം രണ്ടു നേരം കുളിക്കുകയും പല്ലു തേയ്ക്കുകയും ചെയ്യുക .ധാരാളം വെള്ളം കുടിക്കുക. ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കുക. ടോയ് ലറ്റിലും മറ്റും ഉപയോഗിച്ച് കഴിഞ്ഞാൽ കൈ സോപ്പിട്ട് കഴുകുക വ്യക്തി ശുചിത്വത്തെ കുറിച്ച് ടീച്ചർമാർ പറയുന്നത് നമ്മൾ അനുസരിക്കുക.ഇത് ബാക്കിയുള്ള വിദ്യാഭ്യാസരഹിതരായവർക്കു കൂടി പറഞ്ഞു കൊടുക്കുക. കുട്ടികളായ നമ്മൾ പാരിസ്ഥിതിക ശു ചിത്വം കൂടി നോക്കേണ്ടിയിരിക്കുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കുക. പരിസരത്ത് വെള്ളം കെട്ടികിടക്കാതിരിക്കാൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കുക എന്തുകൊണ്ടെന്നാൽ ഇതിൽ കൊതുകുകൾ മുട്ടയിടുകയും അത് വളരുകയും ചെയ്യും .ഇവ നമ്മളെ ഒരു പാട് രോഗങ്ങളിലേക്ക് കൊണ്ട് പോവുകും. നാം ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ നാട്ടുകാരും നമ്മളെ കണ്ടുപഠിക്കട്ടെ. അവരിൽ നിന്നും മറ്റുള്ളവരും പഠിക്കട്ടെ: ഇങ്ങനെ ഒരു കൂട്ടം സമൂഹവും പഠിക്കട്ടെ. അങ്ങനെയാണെങ്കിൽ നമുക്ക് നമ്മുടെ രാജ്യത്തെ ശുചിത്വത്തിലേയ്ക്കും രോഗമുക്തിയിലേയ്ക്കുംമാറ്റാം നാളെയുടെ നല്ല കാലങ്ങളെ വാർത്തെടുക്കട്ടെ!!!

കൃഷ്ണ എസ്. ആർ
1 B വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം