ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ എൻറെ വേനൽക്കാല അനുഭവങ്ങൾ

17:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmuttara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ എൻറെ വേനൽക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ എൻറെ വേനൽക്കാല അനുഭവങ്ങൾ

ലോകത്താകമാനവുമുള്ള ജനസമൂഹത്തെയാകെ ഭീതിയിലാക്കി അനേകായിരങ്ങൾ മരണപ്പെട്ട കൊറോണ എന്ന മഹാമാരിയിലൂടെ അപ്രതീക്ഷിതമായ കടന്നുവരവ് ഞാനും എൻെറ കൂട്ടുകാരും ഉൾപ്പെടെയുള്ളവരുടെ വേനൽക്കാല അവധിക്ക് ഒരു പുതിയ കാഴ്ചപ്പാടിന് രൂപം നൽകുകയായിരുന്നു. പരീക്ഷകൾപോലു മാറ്റിവെയ്ക്കേണ്ടിവന്നു എന്ന് കേട്ട വാർത്ത ഞങ്ങൾ വിദ്യാർത്ഥികൾക്ക് വളരെ വേദനാജനകമായിത്തീർന്നു.നിശ്ചലമായി ഒരു മാസത്തിൽകൂടുതൽ കഴിഞ്ഞത് വലിയ അത്ഭുതമാണ്. മറ്റെന്തെങ്കിലും കാരണം പറഞ്ഞോ ആജ്ഞാപിച്ചോ ഇത്രവലിയ ജനസമൂഹത്തെ ഒരു മാസത്തിൽ കൂടുതൽ വീട്ടിലിരുത്തുക അസാദ്ധ്യമാണ്.

ജീവനോടുള്ള കൊതി ജിവിച്ചാൽമാത്രം തീർക്കാവുന്ന ബാദ്ധ്യതകൾ ഇതെല്ലാം സാമാന്യ ബുദ്ധിയിൽ മനസ്സിലായപ്പോൾ ഈ പാരതന്ത്ര്യത്തോടുള്ള പ്രതിഷേധം ഇല്ലാതായി. ഈ ലോക്ഡൗൺകാലത്ത് ശീലങ്ങളൊക്കെയും മാറി. വീട്ടുകാരുമായി കൂടുതൽ സമയം ചിലവഴിക്കുകയും അവരെ സഹായിക്കുകയും പുതിയപുതിയ കൂടുതൽ കാര്യങ്ങൾ പരിശീലിക്കാൻ വലിയ ഒരു അവസരമായി. സ്റ്റേജ് ഷോകളും പരിപാടികളുമൊക്കെയായി കഴിഞ്ഞ ഞാൻ ഈ വേനൽക്കാലത്ത് ഒരുപാട് ഓൺലൈൻ പാട്ട് മത്സരങ്ങളിലാണ് പങ്കെടുത്തത്. വീട്ടുകാരോടൊപ്പം വീട്ടിൽ കൃഷി ചെയ്യാൻ ആരംഭിച്ചു അതിലൂടെ മണ്ണിൻറെ മണവും പ്രകൃതിയുടെ പച്ചപ്പും ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞു. നമ്മുടെ ആരോഗ്യ പ്രവർത്തകൾ മരുന്ന് എൻെറ വീട്ടിലെത്തിച്ചത് എനിക്ക് ഒരു അനുഭവമായിരുന്നു.

ഒരുതരി ഭക്ഷണം പോലും വെറുതെകളയരുതെന്ന വിലപിടിച്ച സത്യം ഞാൻ തിരിച്ചറിഞ്ഞു. ആർഭാടങ്ങളോടുകൂടിയ വലിയ ജനക്കൂട്ടം പങ്കെടുത്ത് നടത്തിയിരുന്ന ചടങ്ങുകൾ ഇന്ന് വെറും നാലോ അഞ്ചോ പേരുടെ സാന്നിദ്ധ്യമായിത്തീർന്നു. നമ്മളോരുത്തരും എത്ര നിസ്സഹായനാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു. സാങ്കേതിക നേട്ടങ്ങളുടെ ഉയരങ്ങളിൽ നിൽക്കുമ്പോഴും എന്തിനും പോന്ന ആയുധങ്ങളുള്ളപ്പോഴും പണംകൊണ്ട് നേടാനാവാത്തതൊന്നും ഇല്ലയെന്നു വിചാരിക്കുമ്പോഴും ഒരു വൈറസ് സൃഷ്ടക്കുന്ന മരണ സാന്നിദ്ധ്യം മനുഷ്യനെ നിരാലംബനാക്കുന്നു എന്ന ചിന്തകൾ കുറെ ഉത്തരമില്ലാത്ത ചോദ്യങ്ങളാകുന്നു. ഇവിടെ എൻറെ ഗ്രാമവും സ്കൂളും കുടുംബവും പ്രവാസിയായ എൻറെ അച്ഛനും അങ്ങനെ ഒരു വലിയ സമൂഹം അതിജീവനത്തിൻെറ, കരുതലിൻെറ, സ്വാന്ത്വനത്തിൻെറ ഒരിടത്ത് ശ്രദ്ധാപൂർവ്വം ഇവയെ തിരിച്ചറിയുന്നു. ഈ മഹാമാരിയോടുള്ള ഭയത്തെ കൈകഴുകി അകലം പാലിച്ച് സുരക്ഷിതമാകാനൊരു ആശ്വാസമെന്നപോലെ എൻറെ സ്കൂളിലെ അദ്ധ്യാപകരുടെ കൂട്ടം വാ‍‍ട്സാപ് കൂട്ടായ്മയായ 'സർഗ്ഗവസന്തം 'ഞങ്ങൾ കുട്ടികളിലൂടെ ലക്ഷ്യമിടുന്നത്. ഈ വേനൽക്കാല അവധി ഒരു അനുഭവമാക്കി കൊറോണ എന്ന മഹാവിപത്തിനെ ചെറുത്തു തോൽപ്പിക്കാനുള്ള ഒരു കരുത്തായി നാളെയുടെ പൊൻപുലരികൾകാതിനും മനസ്സിനും കുളിർമയേകുന്ന നല്ല വാർത്തകൾസമ്മാനിക്കട്ടെ എന്ന പ്രത്യാശയോടെ .....