എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/നന്ദി കൊറോണ
നന്ദി കൊറോണ
നേരം പുലർന്നു. എന്റെ അച്ഛനും അമ്മയും ജോലിക്കു പോകാൻ ഒരുങ്ങി. എന്റെ ചേട്ടനും ചേച്ചിയും സ്കൂളിൽ പഠിക്കാനും പോകും.അപ്പോൾ എന്റെ വീട്ടിൽ ഞാനും എന്നെ നോക്കാൻ ആയയും മാത്രമേ ഉണ്ടാകൂ.എന്നോടൊപ്പം കളിക്കാനും കൂട്ടുക്കൂടാനും ആർക്കും നേരമില്ലായിരുന്നു അപ്പോൾ.വൈകുന്നേരം ആയാൽ അവർ വരും.വന്നിട്ട് അവരുടെ ജോലികൾ ചെയ്തു തീർത്ത് കിടക്കാൻ ഒരുങ്ങും. അപ്പോഴും ഞാൻ തനിച്ച് എന്റെ പാവകുട്ടിയുമൊത്ത് കളിക്കും.
|