ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ/അക്ഷരവൃക്ഷം/കാലം

16:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpsmanalipuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം

ഒരു ഗ്രാമത്തിൽ അതിസമ്പന്നനായ ഒരു കച്ചവടക്കാരനുണ്ടായിരുന്നു.കച്ചവടം പൊടിപൊടിക്കുന്തോറും അയാളിൽ അഹങ്കാരവും കൂടിക്കൂടി വന്നു.അടുത്ത വീടുകളിലെ പാവപ്പെട്ടവരെ പോലും കണ്ടില്ലെന്ന് നടിക്കും
ആര് യാചന ചോദിച്ച് വന്നാലും ‍ഞാൻ അധ്വാനിച്ചുണ്ടാക്കിയതാണ് ,നിങ്ങളെ പോലെയുള്ള അലവലാതികൾക്ക് തരാനുള്ളതല്ല എന്ന് പറഞ്ഞ് ആട്ടിയോടിക്കും.
വിശന്ന് ചെന്നവരും അവിടുന്ന് കണ്ണീരോടെ മടങ്ങിപ്പോന്നു.കാലം അതികം വൈകിയില്ല ,രാജ്യമെമ്പാടും കൊറോണ ഭീതി പടർന്ന പന്തലിച്ചു.കച്ചവടം നിലച്ചു.ഗതാഗതം സ്തംഭിച്ചു.എല്ലാം നിർത്തിവച്ചു.കച്ചവടം പൊളിഞ്ഞുപാളീസായി.കച്ചവടക്കാ‍‍‍ർ കടപൂട്ടി വീട്ടിലായി.വീട്ടിലുലള്ളവ‍ർ കൊറോണ ബാധിച്ച് നിരീക്ഷണത്തിലായി.ആരും അവരുടെ അടുത്ത് അടുക്കാതായി.അവരെ കാണുമ്പോഴേക്കും എല്ലാവരും ഒാടി ഒളിക്കലായി.വിശന്ന വയറുമായി പലയിടത്തും പോയി മുട്ടി.ആരും കതക് തുറന്നില്ല.ആ നാട്ടിലെ ഒരു പാവപ്പെട്ട മനുഷ്യൻ കുറച്ച് ഭക്ഷണം കൊണ്ടിവന്ന് കൊടുത്തു.അയാളത് ആ‍ർത്തിയോടെ വാരിതിന്നു.
തിന്നുന്നതിനിടയിൽ അയാൾ ചോദിച്ചു ഈ സമയത്ത് പാവപ്പെട്ട നിങ്ങൾക്ക് എവിടുന്ന് ഭക്ഷണം കിട്ടി.
ആ പാവപ്പെട്ട മനുഷ്യൻ പറ‍‍‍‍ഞ്ഞു പാവങ്ങള സഹായിക്കുന്ന കുുറെ മനുഷ്യരും പിന്നെ നമ്മുടെ സർക്കാ‍ർ തരുന്ന അരിയും മറ്റ് ധാന്യങ്ങളും ഞങ്ങൾക്ക് കിട്ടി.അത് കൊണ്ട് ജീവിതം മുന്നോട്ട് പോകുന്നു.പണം ഉണ്ടാകുമ്പോൾ നാം ആരെയും മറക്കരുത്.

 


മുഹമ്മദ് മുസമ്മിൽ
4 എ ജി എം എൽ പി സ്കൂൾ മണലിപ്പുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ