ജി എൽ പി എസ് പഴശ്ശി/അക്ഷരവൃക്ഷം/കൊറോണ.

15:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

മാനവരാശിയെ പരീക്ഷിക്കാൻ....
ഭൂമിലെത്തിയ മഹാമാരി ,
കൊറോണയെന്ന ഭീകരനെതിരായ് ,
ഒന്നിച്ചൊന്നായ് പൊരുതീടാം .
സോപ്പിട്ട് കൈകഴുകാം...
ഗ്യാപ്പിട്ട് നിൽക്കാം
വ്യക്തിശുചിത്വം പാലിക്കാം
കൊറോണയെ തുരത്തീടാം .
അമ്മൂമ്മമാരെ അച്ഛാച്ഛൻമാരെ-
വീട്ടിൽത്തന്നെയിരുത്തീടാം
മതജാതികൾ മറന്നീടാം ..
നമുക്കില്ലാതാക്കാം കൊറോണയെ .
മനുഷ്യർ,നമുക്കൊന്നായ് നിൽക്കാം
മാനവരാശിയെ രക്ഷിക്കാം
ഇന്നീവ്യാധിയെ തുരത്തീടാം
നല്ലൊരുനാളെ സൃഷ്ടിക്കാം .
നമുക്ക് വേണ്ടി പ്രവർത്തിക്കും
ആരോഗ്യപ്രവർത്തകരെയഭിനന്ദിക്കാം
എന്നുും ഓർമയിൽ സൂക്ഷിക്കാം
അവർക്ക് വേണ്ടി പ്രാർത്ഥിക്കാം .
 

ഹൃദ്വിൻ കാർത്തിക്
4എ, ഗവ.എൽ.പി.സ്കൂൾ പഴശ്ശി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത