15:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മ | color= 4 }} <center> <poem> കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലേ പുലർന്നങ്ങ് രാവിനോളം
പ്രഭയോടെ തെളിയുന്ന ദീപ മാണമ്മ
സ്വയം സ്വന്തം ജീവനും ജീവിതവും
നീ-പുണ്യമേ എന്തിനു മാറ്റി വെച്ചു
നീയായ സാഗര വീഥിയിൽ ഞാൻ
വെറും നീന്തിത്തു ടിക്കുന്ന പരൽമത്സ്യം താൻ
എന്നിലെ ശ്വാസവും രക്തവും ജീവനും
എല്ലാമവിടത്തെ കൃപ തന്നെ പുണ്യമേ
പ്രാണനായ് പ്രാണന്റെ ശ്വാസമായി നീ തന്നെ
എന്നുള്ളിലെപ്പോഴും നിറയുന്നോരാൾ ദൈവം