14:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആവണിപ്പല്ലക്കിലെ
രാജകുമാരി പോൽ
ഉദരത്തിൽ ചുമന്നെന്നെ അമ്മ
പിറന്നപ്പോൾ എന്നമ്മ തൻ
മിഴികളിൽ മുല്ലപ്പൂമൊട്ടു
വിടർന്നു വന്നോ?
തൊട്ടിലിലാട്ടി താരാട്ട് പാടി
പാലൂട്ടി വാത്സല്യമേകിയമ്മ
എന്നെ വാനോളം വാഴ്ത്തി
വളർത്തിയമ്മ
ഞാനാരായും അമ്മയോട്
ചേട്ടനെയോ എന്നെയോ ഏറെയിഷ്ടം
അമ്മ ചൊല്ലി അമ്മയ്ക്ക്
തൻ മക്കൾ ഇരു മിഴികൾ മകളേ
ഇരു മിഴികളിൽ ഏതേറെ
ഇഷ്ടമെന്ന് ചോദിക്കുമോ !
നമ്മളെത്ര വളർന്നാലും...
അമ്മ തൻ മിഴിയിൽ നാമെന്നും വാവകൾ തന്നെ