പൊന്നിൻ കിരണങ്ങൾ വാരിവിതറി കുളിർ കോരിയെത്തുന്നു പൊൻ പുലരി മഞ്ഞപ്പൂവണിഞ്ഞ കൊന്നയുമായ് കുളിർ കോരിയെത്തുന്നു പൊൻ പുലരി കാളകളമൊഴുകുന്ന അരുവികളിൽ തന്നനം ചൊല്ലിച്ചൊല്ലി നീന്തുന്ന ചെറു മീനുകൾ കവിത മൂളി തഴുകിയെത്തുന്ന കുളിർ കാറ്റായ് തലോടി മാതൃ വാത്സല്യംമായ് തഴുകിയെത്തും വിഷുക്കാലമായ് കുളിർ കോരിയെത്തുന്ന വെൺ പുലരി