13:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jojipunnackal(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാവിപത്തു് കൊറോണ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മേ ..... അമ്മേ ഞങ്ങൾക്കിപ്പോൾ അവധിക്കാലമല്ലേ
നമുക്കെല്ലാം ചേർന്നൊരു യാത്രകളെല്ലാം പോയി വന്നാലോ
വേണ്ട മോളെ ..എല്ലായിടവും ലോക്ഡൗണാണല്ലോ
അതിനാലിപ്പോൾ ആർക്കും തന്നെ പോകാൻ കഴിയില്ല
ലോക്ഡൗൺ എന്നാലെന്താണെന്നു പറയാമോ അമ്മേ
പറയു അമ്മേ വേഗം തന്നെ മോളറിയട്ടെ
മഹാവിപത്തായ് മാറിയ വൈറസ് ലോകമൊട്ടാകെ
പടരും കാര്യം നാമെല്ലാം അറിഞ്ഞതാണല്ലോ
ആ വൈറസിനെ തുരത്തുവാനായ് നാമെല്ലാരും
വീട്ടിൽ തന്നെ കഴിയണമെന്നത് ആവശ്യമാണല്ലോ
മോളെ അതിനായ് നമ്മുടെ സർക്കാരിൻ
വിജയ കരുതൽ സമ്പൂർണ്ണ അടച്ചിടലാണല്ലോ
അത് കൂടാതെ വ്യക്തിശുചിത്വം പാലിച്ചീടേണം
ഇടയ്ക്കിടയ്ക്ക് കൈകൾ നന്നായ് വൃത്തിയാക്കേണം
മുഖാവരണം ധരിച്ചിടേണം എന്നും എപ്പോഴും
കൊറോണ എന്ന മഹാവിപത്തിനെ തുരത്തുവാനായ്