ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/പുലിയുടെ പശുക്കൊതി

12:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsspullanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുലിയുടെ പശുക്കൊതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുലിയുടെ പശുക്കൊതി

ഒരു കാടിന്റെ തൊട്ടടുത്ത് ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെ പശുവിനെ മേയ്ക്കുന്ന ആളുണ്ടായിരുന്നു. അയാളുടെ പേര് രാമു എന്നായിരുന്നു. ഒരു ദിവസം രാമു ചന്തയിലേക്കു പോവുമ്പോൾ പ്രവാസ ജീവിതം കഴിഞ്ഞു വന്ന ശംഭു എന്നു പേരുള്ള കൂട്ടുകാരനെ കണ്ടു . ശംഭുവിന് കൊറോണ എന്ന അസുഖം ഉണ്ടായിരുന്നു. എന്നാൽ രാമുവിന് ശംഭുവിനു അസുഖം ഉള്ള കാര്യം അറിയില്ലായിരുന്നു. രാമു കൂട്ടുകാരനെ കണ്ട സന്തോഷത്തിൽ കെട്ടിപിടിച്ചു. അങ്ങനെ കുറച്ചു സമയം ശംഭു ഒപ്പം ഇരുന്നു. രാമു ചന്തയിൽനിന്നും സാധനങ്ങൾ വാങ്ങി വീട്ടിൽ എത്തി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാമുവിനെയും കൊറോണ പിടികൂടിയിരുന്നു. ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ രാമുപ പശുക്കളെ നോക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം രാമു മൂന്ന് പശുക്കളെയും കൊണ്ട് മലയിൽ എത്തി. പശുക്കൾക്കും പതിവില്ലാത്ത ഒരു ക്ഷീണം ഉണ്ടായിരുന്നു. അങ്ങനെ പശുക്കൾ പുല്ലു തിന്നുന്ന സമയത്ത് രാമു അല്പം മാറി മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. പശുക്കളുടെ കരച്ചിൽ കേട്ട് രാമു തിരിഞ്ഞു നോക്കിയപ്പോൾ ഒരു പശുവിന്റെ മേൽ ചാടി വീഴുന്ന പുലിയെയാണ് കണ്ടത്. മറ്റു രണ്ടു പശുക്കളും രാമുവും പേടിച്ച് വീട്ടിലേക്കോടി. രാമുവിന് കൊറോണ ബാധിച്ചത് അറിഞ്ഞ അധികൃതർ രാമുവിനെയും പശുക്കളെയും ചികിത്സിച്ചു. രോഗം ഭേദമായ ശേഷം രാമു വീണ്ടും പശുക്കളെയും കൊണ്ട് മലയിൽ എത്തി. അവിടെ എത്തിയ രാമു ആ കാഴ്ച കണ്ട് അമ്പരന്നു. ആർത്തി പൂണ്ട പശുവിനെ കൊന്ന പുലി ചത്തു കിടക്കുന്നതാണ് കണ്ടത്. കൊറോണ ബാധിച്ചാണ് പുലി ചത്തതെന്ന് അധികൃതർ അറിയിച്ചു.

രോഹിത്
2 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ