എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കൊറോണ വരുത്തിയ മാറ്റം
കൊറോണ വരുത്തിയ മാറ്റം
ശുചിത്വം പാലിക്കേണ്ടതിൻ്റെ ആവശ്യകത ഏറെ പ്രസക്തമായ ഘട്ടത്തിലാണ് നാമിപ്പോൾ. ശുചിത്വം ശീലമാക്കിയാൽ ആരോഗ്യം സംരക്ഷിക്കാം എന്നകാര്യം നമുക്കറിയാം. എങ്കിലും നാം ആരും അത്ര ശ്രദ്ധ ചെലുത്താറില്ല. വ്യക്തി ശുചിത്വത്തിൻ്റെകാര്യത്തിൽ നാം ശ്രദ്ധാലുക്കൾ ആണെങ്കിലും സമൂഹശുചിത്വത്തിൻ്റെ കാര്യത്തിൽ നാം ഏറെ പിന്നിലാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുക,പൊതു സ്ഥലങ്ങളിൽമാലിന്യങ്ങൾ വലിച്ചെറിയുക, തുമ്മുമ്പോൾ തൂവാല കൊണ്ട് പൊത്തി പിടിക്കാതിരിക്കുക, തുടങ്ങി പല ശീലങ്ങളും നമുക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം മാറി എല്ലാവരും വ്യക്തി ശുചിത്വത്തിൻ്റെ കാര്യത്തിലും സമൂഹശുചിത്വത്തിൻ്റെ കാര്യത്തിലും വളരെ ശ്രദ്ധാലുക്കളാണ്.നമ്മളുടെ ഈ നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഒരു കൊറോണ വേണ്ടി വന്നു എന്ന് മാത്രം. വ്യക്തിശുചിത്വത്തിൻ്റെ കാര്യത്തിലും സമൂഹശുചിത്വത്തിൻ്റെ കാര്യത്തിലും വളരെ ശ്രദ്ധാലുക്കളാണ്. നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഒരു കൊറോണ വേണ്ടി വന്നു എന്നുമാത്രം.
|