മാറ്റിടാം ശീലങ്ങളെ വരിക വരിക കൂട്ടരേ പടരുമീ മഹാവ്യാധിയെ പിഴുതെറിയുന്ന വേളയായി മാറ്റണം നമ്മുക്കീ ശീലങ്ങളെ.... മറന്നുപോയൊരീ ശുചിത്വശീലങ്ങളെ.... ഒത്തൊരുമിച്ച് ശുചിയാക്കാം നമുക്ക് ഈ നാടും പരിസരവും ആരോഗ്യ ശുചിത്വവും ശീലമാക്കാം കുളിക്കണം രണ്ടു നേരവും,വൃത്തിയായി സൂക്ഷിക്കണമീ ഈ കൈകാലുകളും കൂട്ടിയിരുന്ന മാലിന്യങ്ങളെ നീക്കിയീ ധന്യമാം മണ്ണിനെ വാരിപ്പുണർന്നിടാം... വിഷമയമാകുമീ ആഹാരത്തെ ദൂരേക്ക് എറിഞ്ഞിടാം... നട്ടുനനച്ചു വളർത്തിടാം ഓരോ പുതുനാന്പും നാളത്തെ ഭക്ഷണമായിടട്ടേ... പരസ്പരം അകന്നീടാം ഒറ്റ മനസ്സോടെ നീങ്ങീടാം.... നിശബ്ദനാമീ നീരാളിയെ , കോവിഡെന്ന കൊലയാളിയെ, മുഖാവാരണങ്ങളും കൈയ്യുറകളും അണിഞ്ഞ് നീക്കീടാമീ മർത്യ ഭൂവിൽ നിന്നുമെന്നേക്കുമായി.