പരിസരശുചിതവും ആരോഗ്യപ്രതിരോധവും
മനുഷ്യകുലത്തിന് അനുഗ്രഹം മാത്രം ചൊരിയുന്ന നമ്മുടെ കാണപ്പെട്ട ദൈവമാണ് ഭൂമി. ഈ ഭൂമിയെ, അതായത് നമ്മുടെ പ്രകൃതിയെ കാത്തുസൂഷിക്കേ ണ്ടത് നമ്മൾ ഓരോരുത്തരുടെയും ചുമതലയാണ്. ഉണ്ണാനും ഉടുക്കാനും നമ്മൾ മറക്കാത്തതുപോലെ നമ്മുടെ പരിസ്ഥിയെ സംരക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. നമ്മുടെ പരിസ്ഥിതിയെ മാലിന്യമുക്തമാക്കേ ണ്ടത് നമ്മൾ ഓരോരുത്തരുടെയും കർത്തവ്യമാണ്. ഈ ഉദ്യമം നമ്മൾ ഓരോരുത്തരുടെയും ദിനചര്യയുടെ ഭാഗമാക്കേണ്ടതാണ്.
നമ്മുടെ പ്രകൃതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പരിസ്ഥിതിമലിനീകരണം.മനുഷ്യൻ ഉപയോഗിച്ചുതള്ളുന്ന മാലിന്യങ്ങൾ കാരണം ജലം,വായു,മണ്ണ്, ആഹാരം തുടങ്ങിയവയെല്ലാം ഇന്ന് വിഷമായിമാറിക്കഴിഞ്ഞിരിക്കുന്നു. ഈ വിഷം നാം അറിഞ്ഞും അറിയാതെയും നമ്മൾതന്നെ ഭക്ഷിക്കുന്നു. ഇതുമൂലം എത്രയോ ജീവികൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരി ക്കുന്നു. അതുകൊണ്ട് നമ്മൾ ഇനിയും താമസിച്ചുകൂടാ, നമ്മൾ ഓരോരുത്തരുടെയും സ്നേഹത്തോടും കാരുണ്യത്തോടും കൂടിയുള്ള പരിചരണം നമ്മുടെ പരിസ്ഥിതിയുടെ നിലനിൽപ്പിന് അത്യന്താപേഷമാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ട് ശാസ്ത്രസാങ്കേതികവിദ്യകളുടെ ഉന്നതമേഖലകളിലേ ക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.ഈ ശാസ്ത്രപുരോഗതിയുടെ ഫലമായി ഒരുപാട് നല്ലകാര്യങ്ങളും അതോടൊപ്പം തന്നെ പല മഹാരോഗങ്ങളും ഉണ്ടാകുന്നു.പക്ഷെ പല രോഗങ്ങളും മനുഷ്യബുദ്ധിക്കുമുന്നിൽ കീഴടങ്ങി.നമ്മുടെ വികസനത്തിനുവേണ്ടി നമ്മൾ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു.
നമ്മുടെ പരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ്.പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ പ്രവർത്തനത്തിലൂടെ നമ്മുടെ നിലനിൽപ്പ് തന്നെ അപകടമായിരിക്കുന്നു.അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരി എന്ന് വിശേഷിക്കപ്പെട്ട covid 19(corona). ലോകം മൊത്തം ഈ ഒരു മഹാമാരിക്കുമുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിൽക്കുകയാണ്.
ചപ്പുചവറുകൾ അശ്രദ്ധമായി വലിച്ചെറിയുക, പൊതുവഴിയിൽ തുപ്പുക, മലമൂത്രവിസർജനം നടത്തുക, അമിതമായ പ്ലാസ്റ്റിക് ഉപയോഗം തുടങ്ങിയ പ്രശ്നങ്ങൾ വളരെയധികം രൂക്ഷമായികൊണ്ടിരിക്കുന്നു.ഇത് നമ്മുടെ നിലനിൽപ്പിനെതന്നെ ബാധിച്ചുകൊണ്ടിരിക്കുന്നു.അതുകൊണ്ട് നമ്മൾ ഓരോരുത്തരും ഇന്ന് തന്നെ പ്രതിജ്ഞ എടുക്കുക.നമ്മുടെ പരിസ്ഥിതിക്ക് ഹാനികരമായ ഒരു പ്രവർത്തിയും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും ഇതിലൂടെ നമുക്ക് നഷ്ടപെട്ട ആരോഗ്യചിന്ത വീണ്ടെടുക്കാനും നമ്മൾ പ്രതിജ്ഞാബന്ധരായിരിക്കണം.
|