എ.എം.എൽ.പി,എസ്.തിരുന്നാവായ/അക്ഷരവൃക്ഷം/അതിജീവന കാലം

11:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവന കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവന കാലം


കൊറോണ ലോകമെമ്പാടും വാണിടും കാലം
എല്ലാ മനുഷ്യരും ഒന്നുപോലെ
കാറിലിരുന്നു പറന്നോരെല്ലാം
കാവലിരിപ്പാണ് പൂമുഖത്ത്
മട്ടത്തിൽ വെട്ടിയൊതുക്കാൻ മുടി
ബാർബർമാർ ആരുമേ നാട്ടിലില്ല
മാളിക വീട്ടിൽ കഴിഞ്ഞവനും
ചെറ്റക്കുടിലിൽ കഴിഞ്ഞവനും
മുറ്റത്തെ പ്ലാവിൽ വലിഞ്ഞു കേറി
തീറ്റയ്ക്കു വല്ലതും കൊയ്തിടുന്നു
ചക്കക്കുരുവിൻ രുചിയറിഞ്ഞും
നാളുകളങ്ങനെ നീങ്ങിടുന്നു
കല്യാണ മേളവും ഒന്നുമില്ല
ആഘോ ഷാരവം ഒന്നുമില്ല
റോഡുകളൊക്കെ നിശ്ചലമാ
വാഹനാപകടം ഒന്നുമില്ല
ശുചിയായ് സൂക്ഷിക്കൂ കൈകൾ രണ്ടും
മാസ്കു ധരിക്കുവിൻ എല്ലാവരും
അകലം പാലിക്കൂ എല്ലാവരും
നേരിടാം നേരിടാം കൊറോണയെ
 

അമിത് രാജ് എടത്തിൽ
4A എ.എം.എൽ.പി,എസ്.തിരുന്നാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത