ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/അഹങ്കാരം നല്ലതല്ല

09:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഹങ്കാരം നല്ലതല്ല

ഒരു ഗ്രാമത്തിൽ രണ്ട് സഹോദരന്മാർ താമസിച്ചിരുന്നു ദാസനും, വിജയനും. പിശുക്കനും അഹങ്കാരിയുമാണ് ദാസൻ . അനിയൻ വിജയൻ പാവമായിരുന്നു. ഒരു ദിവസം ചേട്ടൻ ദാസൻ അനിയനോട് പറഞ്ഞു നീ ഈ വീട് വിട്ടുപോണം അടുത്ത ഗ്രാമത്തിൽ ജോലി ചെയ്തോളൂ. ഞാൻ വിറക്ക് വിറ്റ് കിട്ടുന്ന പണം എനിക്കും അമ്മക്കും തന്നെ തികയുന്നില്ല അത് കൊണ്ട് നീ വേറെ പോയി താമസിക്കണം. ഇത് കേട വിനോദ് സങ്കടത്തോടെ സമ്മദം മൂളി . അങ്ങനെ വിനോദ് ജോലി തേടി അയൽ ഗ്രാമത്തിലേക്ക് പോയി ഒരു ദിവസം മുഴുവൻ അലഞ്ഞിട്ടും ജോലിയൊന്നും കിട്ടിയില്ല. ഒടുവിൽ വിശന്ന് വലഞ്ഞ അവൻ ഒരു മരച്ചുവട്ടിൽ തളർന്നു വീണു ആ സമയം ആ വഴി ഒരു പലഹാരം വിൽക്കുന്ന ആൾ വന്നു അയാൾ വിനോദിന് ഭക്ഷണവും വെള്ളവും നൽകി സഹായിച്ചു. വിനോദ് തന്റെ സങ്കടം അയാളോട് പറഞ്ഞു അതെല്ലാം കേട്ട പലഹാരം വിൽപ്പനക്കാരൻ അവനെ കൂടെക്കൂട്ടി. തന്റെ കടയിൽ ഒരു സഹായിയായി നിറുത്തി. അവർ നല്ല രുചിയുള്ള ആഹാരങ്ങൾ പാകം ചെയ്തു വിറ്റു. അവരുടെ ഭക്ഷണത്തിന്റെ രുചി ആ ഗ്രാമത്തിലെല്ലാം പടർന്നു. അവർ പേരുകേട്ട പലഹാരം വിൽപ്പനക്കാരായി മാറി ഇത് ദാസൻ അറിയുവാൻ ഇടയായി തന്റെ അനിയൻ പ്രശസ്തനായതറിഞ്ഞ് ദാസന് തന്റെ പ്രവർത്തികളോർത്ത് ലജ്ജ തോന്നി

ഫാത്തിമ റിൻഷ ടി
3 B ബി ഇ എം എൽ പി സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ