പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിയ സ്വപ്നം.

08:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmsamlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തിയ സ്വപ്നം. | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്തിയ സ്വപ്നം.
                  ഇന്ന് ഉമ്മച്ചി നിസ്കരിക്കുമ്പോൾ ഞാൻ സോഫയിൽ കിടന്ന് ഉറങ്ങിപ്പോയി .വലിയൊരു കാട്ടിലൂടെ ‍ഞാൻ ഒറ്റക്ക് നടക്കുകയായിരുന്നു.അപ്പോൾ ഞാൻ വാട്സ് ആപ്പിൽ കണ്ടതുപോലെയുള്ള കൊറോണ വൈറസിന്റെ പോലുള്ള ഒരു ബോൾ! അതേ ഒച്ചയും.അതിനു നിറയെ മുള്ളുകളായിരുന്നു. അതെന്റെ അടുത്തേക്ക് ഓടിവരുന്നതു കണ്ട് ഞാൻ പേടിച്ചോടി.പിന്നെ നോക്കുമ്പോൾ എന്റെ വീടിന്റെ ചുറ്റും അതേ ബോൾ!വാതിലിലും ജനലിനുമുള്ളിലൂടെ അകത്തേക്ക് കയറാൻ നോക്കുന്നു.ഞാൻ പേടിച്ച് ഞെട്ടിയെണീറ്റു.ഉമ്മച്ചീന്നു വിളിച്ചു.ഞാൻ ഉമ്മച്ചിയോട് പറഞ്ഞു."വീടിനു പുറത്ത് കൊറോണ ബോൾ ഉണ്ട്”.ഉമ്മച്ചി എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു"അതൊന്നും ഇല്ല നീ ഇന്നു പ്രാർത്ഥിക്കാതെയല്ലേ കിടന്നത്? അതുകൊണ്ടാണ് ഇങ്ങനെ പേടിക്കുന്ന സ്വപ്നം കാണ്ടത്.സാരമില്ല നമ്മുടെ വീട്ടിലേക്കൊന്നും കൊറോണ വരില്ല ട്ടോ.നമ്മുടെ അടുത്ത്ഹാൻഡ് വാഷും മാസ്കുമൊക്കെയില്ലേ.നീ പേടിക്കാതെ ഉറങ്ങിക്കോ.നമുക്ക് നാളെ ഉപ്പച്ചിയോട് പറയണം.”
അബ്സിൻ സസ്നു പാലക്കാട്ട്
1 B പി.എം.എസ്.എ.എം.എൽ.പി.സ്കൂൾ.പെരുവള്ളൂർ,മലപ്പുറം,വേങ്ങര.
വേങ്ങര. ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ