ഉച്ചനേരത്തെ കൊച്ചു മയക്കത്തിൽ പിച്ചവെച്ചെത്തിയ കാർമുകിലെ , തല്ലിച്ചിതറുമാ ചില്ലുകണക്കെയെൻ മുന്നിൽഉന്മാദിനിയായി പൊഴിഞ്ഞു. പൂക്കുന്ന തൈമാവിൻ ചില്ലകളും , നിരന്നാടുന്ന കൈതോല ക്കൂട്ടങ്ങളും . കാറ്റിൽ ചാഞ്ചാടിയാടും വയൽ പൂക്കളും . എത്രമേൽ സുന്ദരമീകാഴ്ച എൻ മനോമുകുരത്തെ കുളിർപ്പിക്കുന്നു . ഈ മധ്യവേനലവധി യെന്നെ എന്തെല്ലാമോ പഠിപ്പിക്കുന്നു . ചുറ്റി നടക്കണം തൊട്ടുപഠിക്കണം കണ്ടുപഠിക്കണമീ സുന്ദര - സുരഭില പ്രകൃതിയെന്നമ്മയെ .