ഗവ. എൽ.പി.എസ്. ആലംതുരുത്തി/അക്ഷരവൃക്ഷം/'''ഞാനൊരു പാവം ചെറു ജീവി'''

08:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps37201 (സംവാദം | സംഭാവനകൾ) ('|{{BoxTop1 | തലക്കെട്ട്= '''ഞാനൊരു പാവം ചെറു ജീവി''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)

|

ഞാനൊരു പാവം ചെറു ജീവി

ഞാനൊരു പാവം ചെറു ജീവി
ഞാനൊരു പാവം ചെറു ജീവി
കൊറോണയെന്നും കോവിഡെന്നും
പലരും വിളിക്കും ചെറു ജീവി

വുഹാനിലാണ് പിറന്നതെങ്കിലും
ലോകം മുഴുവൻ പറന്ന് പറന്ന്
എല്ലാവരേയും പേടിപ്പിക്കും
കുഞ്ഞനാം ചെറു ജീവി

അമേരിക്കകയും , ചൈനയും
പേടിച്ചരണ്ട്‌ നിന്നപ്പോൾ
ഭാരത മക്കൾ ചെറുത്തു നിർത്തി
കുഞ്ഞനാം ഈ മഹാമാരിയെ

ജങ്ങളെല്ലാം വീട്ടിലിരുന്നു
നിർദേശങ്ങൾ പാലിച്ചു
കൈയും കഴുകി മാസ്‌ക്കും വച്ചു
ചെറുത്തുനിർത്തി നിസാരമായി

കേരളമെന്നൊരു കേര ദേശം
ദൈവത്തിന്റെ സ്വന്തം ദേശം
ഒറ്റക്കെട്ടായി നിന്നൊരു ദേശം
മാവേലിവാഴും പുണ്യ ദേശം

ബുദ്ധി മുട്ടുകൾ മാറ്റിവച്ചു
ആരോഗ്യത്തിൻ പ്രവർത്തകർ
രാവുംപകലും കഷ്ട്ടപെട്ടു
തുരത്തി എന്നേ ഈ നാട്ടിൽ നിന്നും.

അനാമിക മനോജ്
മൂന്ന് എ ഗവണ്മെന്റ് എൽ പി എസ് ആലംതുരുത്തി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത