(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ചൈന എന്നൊരു രാജ്യത്ത്
വുഹാൻ എന്നൊരു ദേശത്ത്
പൊട്ടിവിരിഞ്ഞൊരു വൈറസും
കൊറോണ എന്നൊരു മഹാമാരി ,
നിന്നുടെ ക്രൂരത നടമാടി
നിരവധി ജീവനെടുത്തു നീ
ഞങ്ങളെ തടവിലാക്കി നീ
ലോകം കീഴ്മേൽ മറിച്ചു നീ
ഇല്ല ഞങ്ങൾ തോൽക്കില്
ഇല്ല ഞങ്ങൾ മരിക്കില്ല
യുക്തിയുക്തം പോരാടി
നിന്നെ ഞങ്ങൾ തോൽപ്പിക്കും
കൈകൾ എപ്പോഴും കഴുകീട്ട്
മുഖാവരണം എപ്പോഴും ധരിച്ചിട്ട്
വ്യക്തിശുചിത്വം പാലിച്ച്
സാമൂഹിക അകലം പാലിച്ച്
നിന്നെ ഞങ്ങൾ തോൽപ്പിക്കും
നിന്നെ ഞങ്ങൾ ഓടിക്കും
ഈ ലോകം വിട്ടോടുക കൊറോണ നീ
ഇനിയൊരിക്കലും വരാതെ
ഈ ലോകം വിട്ടോടുക നീ