വെട്ടുവാൻ ഒരു മരം ഇനി ഒട്ടുമില്ല
നട്ടിട്ടു വെട്ടാം എന്നാലൊരു-
മര തൈ നട്ടതുമില്ല
പച്ചില കൂട്ടങ്ങൾക്കിടയിൽ
ഒരു പാ വിരിച്ച കിടക്കണം
കാറ്റിനോട് കിന്നരിച്ചും
ഇലമഴ നനഞ്ഞും
ഒഴുക്കി മായുന്ന മേഘങ്ങളെ എണ്ണിയും
തനിയെ കിടക്കണം
ഒന്നുമേ ആരുമേ ശാശ്വതമല്ലാത്ത
ഈ ലോകത്തിൽ പ്രകൃതിയിൽ-
അഭയം പ്രാപിച് സ്വാതന്ത്രയാവണം.......