എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പഞ്ചമി

01:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പഞ്ചമി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പഞ്ചമി

പാതിരാ വീഥിയിൽ പാതയോരത്ത് ഞാൻ
പലക്കുറി കണ്ടുപോൽ പഞ്ചമിയെ...
പഴങ്കഞ്ഞിമോന്തി കുടിച്ചൊരാ പഞ്ചമി
പാതിരാവിൽ പോലും വേല ചെയ്കയായ്....
എന്തിനോ വേണ്ടി ജീവിച്ച പഞ്ചമി
ആരോഗ്യ ഗാത്രിയായി മാറിടുന്നു ....
പുത്രരോ മിത്ര മോ കാക്കുവാൻ ആളില്ല..
നീർദോഷം പോലും ഭയപ്പെടില്ല
തുളസിയും കാപ്പിയും ഒരു നുള്ള് മധുരം
പതിവായി മോന്തുന്നു ഏകയായ്
പാറപൊട്ടിക്കലും വിറകു കീറിയിടലും
പറമ്പു കിളയ്ക്കലും കുന്നുകയറലും
കിതയ്ക്കാതെ പഞ്ചമി ചെയ്തിടുന്നു ..
സപ്തതി കഴിഞ്ഞെന്ന ചിന്തയെ വെടിഞ്ഞിട്ട്
രോഗത്തെ വെല്ലുവാൻ പ്രാപ്തയാണിവൾ
കണ്ടു പഠിക്കട്ടെ മാലോകരെല്ലാരും
പഞ്ചമി തന്നുടെ ജീവിതത്തെ....
 

അഭിയ
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത