എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ശുചിത്വം

00:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഒരു ദിവസം കുട്ടുവും മിട്ടുവും മുറ്റത്ത് വീടുണ്ടാക്കി കളിക്കുകയായിരുന്നു. കുട്ടുവിൻ്റെ കയ്യിൽ നഖം വളർന്നിട്ടുണ്ടായിരുന്നു. കളിക്കുന്നതിനിടയിൽ നഖത്തിനിടയിൽ ധാരാളം മണ്ണും ചെളിയും പറ്റിപ്പിടിച്ചു .ആ സമയത്ത് അമ്മ ആഹാരം കഴിക്കാനായി അവരെ വിളിച്ചു .ആഹാരത്തിനു മുന്നിൽ ഇരിക്കുമ്പോൾ അമ്മ രണ്ടുപേരുടെയും കൈകളിലേക്ക് നോക്കി "ആഹാ കുട്ടുൻറെ കയ്യിൽ നഖം വളർന്നിരിക്കുകയാണല്ലോ"അമ്മപറഞ്ഞു. അമ്മ വേഗം കുട്ടുൻറെ കയ്യിലെ നഖം വെട്ടി വൃത്തിയാക്കി."ഇനി നീ ആഹാരം കഴിച്ചോ കുട്ടൂ". വൃത്തിയുള്ള കൈകളുമായി കുട്ടു ആഹാരം കഴിക്കാൻ ഇരുന്നു. അമ്മ ഒരു നിമിഷം ശ്രദ്ധിക്കാതിരുന്ന എങ്കിൽ അവൻ്റെ ശരീരത്തിൽ രോഗങ്ങൾ പ്രവേശിച്ചു അവൻ രോഗിയാകുമായിരുന്നു. കൂട്ടുകാരെ നാം എപ്പോഴും ശുചിത്വം പാലിക്കണം.

എയ്ഞ്ചൽകുഞ്ഞുമോൻ
2 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ