ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/സുരക്ഷിതരായ കൂട്ടുകാർ
സുരക്ഷിതരായ കൂട്ടുകാർ
മോട്ടുവും കോമുവും അണ്ണാറക്കണ്ണന്മാരാണ് . അവർ വലിയ കൂട്ടുകാർ ആയിരുന്നു . അവർ ഒന്നിച്ചാണ് എന്നും കളിയ്ക്കാൻ പോകുന്നത് . മരച്ചില്ലകളിൽ ചാടി കളിക്കുമ്പോൾ അവർ, എന്നും ബാഗും തൂക്കി സ്കൂളിലേക്ക് പോകുന്ന ഉണ്ണിക്കുട്ടനെ കാണാറുണ്ടായിരുന്നു . ഉണ്ണിക്കുട്ടൻ അവരെ നോക്കി ചിരിക്കുമായിരുന്നു . ദിവസങ്ങൾ കഴിഞ്ഞു . ഇപ്പോൾ അവർ ഉണ്ണിക്കുട്ടനെ കാണാറേ ഇല്ല . എന്ത് പറ്റി ആവോ ? അവർ പരസ്പരം ചോദിച്ചു . അപ്പോഴാണ് കോമു തന്റെ സംശയം പറഞ്ഞത് . ഉണ്ണിക്കുട്ടനെ മാത്രമല്ല സ്കൂളിലേക്ക് പോകുന്ന അമ്മുവിനെയും അപ്പുവിനെയും ഒന്നും കാണുന്നില്ലല്ലോ ? ഏല്ലാവർക്കും എന്താ പറ്റിയത് ? നമുക്ക് അമ്മിണി ചേച്ചിയുടെ സുന്ദരിയാടിനോട് ചോദിക്കാം . അവർ സുന്ദരിയാടിനടുത്തെത്തി വിവരം തിരക്കി . അപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം അവർ അറിഞ്ഞത്. ഒരു ഭീകരൻ നാടിനെയും നാട്ടാരെയും ഭയപ്പെടുത്താൻ എത്തീരിക്കുന്നു . കൊറോണ എന്നാണ് അവന്റെ പേര് . നിങ്ങൾ ഇങ്ങനെ ചാടിക്കളിക്കാതെ വീടുകളിൽ പോയി ഇരിക്കൂ . ഇനി എന്താ ചെയ്യുക ? അവർ ആലോചിച്ചു . അപ്പോഴാണ് അതുവഴി വന്ന പൊന്നി കാക്ക പറഞ്ഞത് .ആലോചിച്ചിട്ട് ഒരു കാര്യവും ഇല്ല . എത്രയും വേഗം നിങ്ങളുടെ വീടുകളിൽ സുരക്ഷിതരായി ഇരിക്കൂ . ഇല്ലെങ്കിൽ ആ ഭീകരൻ നിങ്ങളെയും പിടികൂടും . ഇതുകേട്ട കോമു മുട്ടുവിനോട് പറഞ്ഞു . വരൂ നമുക്കും നമ്മുടെ വീടുകളിലേക്ക് പോകാം . സുരക്ഷിതരായി ഇരിക്കാം . നമ്മുടെ നാടിനെ രക്ഷിക്കാം
|