എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/വീട്ടു തടവ്

വീട്ടു തടവ്

മൂലക്കിരുന്നു മുഷിഞ്ഞ ഞാൻ
ഒരു തൂമ്പ എടുത്തു.
തൊടിയിൽ ഇറങ്ങിയ ഞാൻ
ഒത്തിരി മരച്ചീനി നട്ടു.
തളർന്നിരുന്ന ഞാൻ
കുറച്ച് ചക്ക തിന്നു.
ചേമ്പും പാവലും കാച്ചിലും നട്ടു.

 ചക്കപ്പുഴുക്കും ചമ്മന്തിയും ആഘോഷമാക്കി
കോഴിയും മത്സ്യവും ഓർമ്മയായി.
മണ്ണിൽ പൊന്നു വിളയിച്ചു ഞാൻ
നന്ദി ... ഓർത്തിടുന്നു ഞാൻ
 ദൈവമേ.....കാത്തീടണമീ നാടിനെ .

നാളെയും ഞാൻ ഉഴുതുമറിക്കും
നാടിനായ് ഞാൻ കരുതി വെയ്ക്കും
തെങ്ങും വാഴയും അകലത്തിൽ വെയ്ക്കും
കൂടി ഞാൻ അകലത്തു നില്ക്കും
കലാലയത്തിലെത്തിടാൻ
വെമ്പി നില്ക്കും ഞാൻ
അതു വരെയീ മണ്ണിൽ ആണ്ടിറങ്ങും


 

ഷംന ഷിബി.കെ
8 N എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ
തിരൂരങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത