23:32, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പൂവുകൾ പാടുമ്പോൾ | color=5 }} <center><poem><font...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു തൈ നടുന്നു നാം നാളെയിൻ മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാം
മറയുന്ന മാമ്പഴക്കാട്ടിൽ മയങ്ങുന്ന പുഴകളെ
ഒക്കെ വിളിച്ചുണർത്താം
കണിവെച്ചകാലവും കരിഞ്ഞ വർണാഭമാം
ശലഭവർണ്ണങ്ങളെ വീണ്ടെടുക്കാം
അകലെ പറക്കുന്ന തുമ്പികളെ,ഓമന
കിളികളെയൊക്കെ തിരിച്ചു കിട്ടാം
മധുരമാം തോടുകൾ മുക്കുറ്റി മുറ്റങ്ങൾ
കറുക വരമ്പുകൾ വീണ്ടെടുക്കാം
തിരിമുറിയാതെ തിമിർത്തുപെയ്യുന്ന
പ്രിയമാം മഴയെ തിരിച്ചു കിട്ടാം
വേരുകൾ തമ്മിൽ പിണഞ്ഞു പിണഞ്ഞു
കൊണ്ടീമണ്ണുു കാക്കുന്ന നാളെയെത്താൻ
ഓരോ തരിയിലും ഓരോ പുൽതുമ്പിലും
പൂവുകൾ പാടുന്ന നാളെയെത്താൻ
ഒത്തൊരുമിച്ച് പ്രവർത്തിക്കാം കാത്തിരിക്കാം