സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വത്തിൻ്റെ പാഠങ്ങൾ
ശുചിത്വ ത്തിന്റെ പാഠങ്ങൾ
ശുചിത്വം ദൈവഭക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയപ്പെടുന്നു. നമ്മൾ ശരീരത്തിലോ, മനസിലോ, ആത്മാവിലോ അശുദ്ധരാണെങ്കിൽ നമുക്ക് ശാരീരികമോ, മാനസികമോ, ആത്മീകമോ ആയ ഒന്നും നേടാൻ കഴിയില്ല എന്നതിനാലാണിത്. ശുചിത്വം എന്നത് ആരോഗ്യം നിലനിർത്തുന്നതിനും, രോഗങ്ങൾ പടരാതിരിക്കാനും സഹായിക്കുന്ന അവസ്ഥകളും പ്രവർത്തനങ്ങളും ആണെന്ന് നമ്മൾ മനസിലാക്കി. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക ശുചിത്വം തുടങ്ങിയ പല തലങ്ങളായി ശുചിത്വത്തിനെ തരം തിരിച്ചിട്ടുണ്ടെങ്കിലും ഇതു മൂന്നും പ്രധാനപ്പെട്ടവ തന്നെയാണ്. കൊറോണ ബാധ പടരുന്ന ഈ കാലത്ത് ഇത് തടയാൻ ശുചിത്വത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് നമുക്ക് മനസിലാക്കാം. ഇത് മനസിലാക്കിയിട്ടും അനുസരിക്കാൻ കാണിക്കുന്ന വിമുഖതയാണ് കൊറോണ വൈറസ് പടരാനുള്ള പ്രധാന കാരണമെന്നും നമ്മൾ കണ്ടു. നല്ല ആരോഗ്യത്തിന് ശുചിത്വം വളരെ പ്രധാനമാണ്, അതിന് ഒന്നാമതായി നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. അതുപോലെ നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളും വ്യത്തിയുള്ളവ ആയിരിക്കണം. കൂടാതെ കൈ, കാൽ വിരലുകളിലൂടെ അണുക്കൾ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യത ഉള്ളതിനാൽ പതിവായി നഖം വെട്ടി വ്യത്തിയായി സൂക്ഷിക്കണം. നമ്മൾ ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ എപ്പോഴും വ്യത്തിയായി സൂക്ഷിക്കണം.കൂടാതെ നമ്മൾ കുടിക്കുന്ന ജലം എപ്പോഴും ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. അശുദ്ധനായ ഒരു കുട്ടിയേയോ, മുതിർന്ന ഒരാളേയോ ആരും ഇഷ്ടപ്പെടുന്നില്ല, പക്ഷേ എപ്പോഴും വ്യത്തിയായി നടക്കുന്ന ഒരാൾക്ക് മറ്റുള്ളവരിൽ നിന്ന് സ്നേഹവും ബഹുമാനവും ലഭിക്കുന്നു. സ്വയം സാക്ഷാത്ക്കരണത്തിൻ്റെയും പ്രബുദ്ധതയുടെയും പാതയിലെ വേഗത്തിലുള്ള പുരോഗതിക്കായി ശരീരത്തിൻ്റെയും മനസിൻ്റെയും ചിന്തകളുടെയും ശുചിത്വം കർശനമായി പാലിക്കണമെന്ന് വേദങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നു. ആയതിനാൽ നമ്മുടെ കുട്ടികൾക്ക് ശുചിത്വത്തിൻ്റെ പാഠങ്ങൾ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കടമയാണ്. അതിലൂടെ അവർ മിടുക്കരും സമൂഹത്തിന് ഉപയോഗപ്രദമായ പാരന്മാരും ആയി വളരട്ടെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |