ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/കോവിഡ്

21:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

കൊറോണ വൈറസ് ഭയങ്കരനാണെന്നറിഞ്ഞീടൂ.
ഇവറ്റ യുടെ യാഹാരം മനുഷ്യ
ജീവനാണെന്നറിഞ്ഞീടൂ.
ഈ മഹാമാരിക്ക് ഔഷധമില്ലെന്നറിഞ്ഞീടൂ.
പ്രതിരോധത്തിനായി ജാഗ്രത വേണമെന്നറിഞ്ഞീടൂ.
കോവിഡ്- 19 നെ ഭൂമിയിൽ നിന്നകറ്റീടാൻ
വീടും നാടും പരിസരവും വൃത്തിയാക്കീടാം.
തുടരെ-തുടരെ സോപ്പു പയോഗിച്ച് കൈകഴുകീടാം.
പൊതു നിരത്തിൽ മൂക്കു ചീറ്റലും തുപ്പലും ഒഴിവാക്കീടാം.
സ്രവാംശം മറ്റുള്ളവരിലെത്താതെ സൂക്ഷിച്ചീടാം.
മുഖാവരണം നിർബന്ധമായും ഉപയോഗിച്ചീടാം
ആഘോഷങ്ങളിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞു നിന്നീടാം.
സാമൂഹിക യകലം ഒരു മീറ്ററായി കൃത്യത പാലിച്ചിടാം.
നല്ല മനുഷ്യരാകാൻ യാത്രകൾ കഴിവതും ഉപേക്ഷിച്ചീടാം.
ഋഷിമാരെപ്പോലെ മനസ്സിനെ ഏകാഗ്രമാക്കി വീട്ടിലിരുന്നീടാം .
ജന്തുക്കൾ കടിച്ചതോ, കൊത്തിയതോ ആയ ഫലങ്ങൾ നശിപ്പിച്ചീടാം.
രക്ഷയ്ക്കായ് ആരോഗ്യ പ്രവർത്തകരെ സവിനയം അനുസരിച്ചീടാം.
സമൂഹ നന്മയ്ക്കായ് പോലീസ് മാമനെ ബഹുമാനിച്ചീടാം.
ഒത്തൊരുമിച്ച് കൊറോണ യ്ക്കെതിരെ പ്രവർത്തിച്ചീടാം.

അക്ഷജ അശോകൻ
6എ ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത