വുഹാനിൽ നിന്നും യാത്ര തുടങ്ങി ലോകം മുഴുവൻ ഭീതി പടർത്തും കോവിഡ് എന്ന മഹാരോഗത്തെ തുടച്ചു മാറ്റീടാം തുടച്ചു മാറ്റീടാം വീട്ടിൽ ഇരുന്നീടാം വീട്ടിൽ ഇരുന്നീടാം കൊറോണ എന്നൊരു മഹാമാരിയെ ചെറുത്ത്തോല്പിക്കാം ചെറുത്ത് തോല്പിക്കാം പോലീസ് ഏമാൻമാരുടെ വാക്കുകൾ ആരോഗ്യ വകുപ്പിന്നുപദേശങ്ങൾ നമുക്ക് പാലിച്ചീടാം നമുക്ക് പാലിച്ചീടാം കൈകൾ കഴുകാം മാസ്ക് ധരിക്കാം വ്യക്തിശുചിത്വം ഉറപ്പു വരുത്താം കൊഴിഞ്ഞു പോകാതിരിക്കുവാനായി അകന്നു നിന്നീടാം നമുക്ക് അകന്നു നിന്നീടാം അകറ്റി നിർത്തീടാം നമുക്ക് അകറ്റി നിർത്തീടാം കൊറോണ എന്നൊരു മഹാവ്യാധിയെ തുടച്ചു മാറ്റീടാം തുടച്ചു മാറ്റീടാം
സാങ്കേതിക പരിശോധന - mtjose തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത