20:45, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Premamole73(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശാപം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്ന് ഞാൻ നിറഞ്ഞ പുഴ
തെളിഞ്ഞ പുഴ ഒഴുകുന്ന പുഴ
ഇന്ന് ഞാനോ വരണ്ട പുഴ
വിഷപ്പുഴ ഒഴുകാത്ത പുഴ!!!
അന്ന് ഞാൻ നിറമില്ലാ പ്രാണവായു
ശുദ്ധവായു കുളിർവായു
ഇന്ന് ഞാനോ കരി വായു
വിഷവായു ചൂടു വായു
അന്ന് ഞാൻ ഒരു പൂമരം
കാറ്റിലാടിയ പൂമരം
തണലു നൽകിയ പൂമരം
ഇന്ന് ഞാനോ
തലയൊടിഞ്ഞ മരം
ശിഖരമില്ലാ മരക്കുറ്റി
കാലം മാറിനാടിൻ കോലം മാറി
പുഴ ശപിച്ചു മരം ശപിച്ചു വായു ശപിച്ചു
പ്രളയം വന്നു മഹാമാരി വന്നൂ..
കൂട്ടിലായ് ജീവിതം!!
തിരികെ ചിന്തിക്കാൻ നേരമേറെയായി..
നേരമേറെയായി...