എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നാം ജീവിക്കുന്ന ചുറ്റുപാടും അതിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളും ചേർന്നതാണ് പരിസ്ഥിതി എന്നു പറയുന്നത്. അതിൽ കാടും ,മലകളും , പുഴയും ,വീടുകളും ഉൾപ്പെടുന്നു. നമ്മുടെ ഭൂമിക്ക് ഇതിൽ കൃത്യമായ ഒരു സന്തുലനം ഉണ്ട്, എന്നാൽ ഇതു നഷ്ടമാവുമ്പോൾ അതായത് ഏതെങ്കിലും ഒരു വസ്തുവിൻ മേൽ മനുഷ്യൻ അമിതമായി ചൂഷണം ചെയ്യുമ്പോൾ ഈ സന്തുലനം നഷ്ടപ്പെടുകയും പ്രകൃതിദുരന്തങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഉദാഹരണത്തിന് - മരങ്ങൾ വെട്ടി നശിപ്പിക്കുമ്പോൾ മണ്ണൊലിപ്പ് ഉണ്ടാകുന്നു, പാറകൾ ഖനനം ചെയ്യുമ്പോൾ മലയിടിച്ചിൽ ഉണ്ടാകുന്നു . ഇതിൽ നിന്ന് രക്ഷനേടാൻ നമ്മുക്ക് ഈ പ്രകൃതിയെ അതിന്റെ സന്തുലനാവസ്ഥയിൽ നിലനിർത്താൻ ശ്രമിക്കാം. ശുചിത്വം ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനമായും വേണ്ട ഒന്നാണ് ശുചിത്വം എന്ന് പറയുന്നത്. കാരണം മനുഷ്യൻ ഒരു സമൂഹജീവിയാണ്.സമൂഹത്തിൽ മറ്റുള്ളവരുമായി ഇടപഴകുന്നതിന് നമുക്ക് വ്യക്തി ശുചിത്വം അത്യാവശ്യമാണ്. ഇത് മനുഷ്യനെ പല പകർച്ചവ്യാധികളിൽ നിന്നും രക്ഷിക്കുകയും ആരോഗ്യപ്രദമായ ഒരു ജീവിതവും ചുറ്റുപാടും നൽകുകയും ചെയ്യുന്നു. ഈ ശുചിത്വം ആരംഭിക്കുന്നത് സ്വന്തം വീട്ടിൽ നിന്നായിരിക്കണം. രോഗപ്രതിരോധം ഒരു മനുഷ്യന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് രോഗപ്രതിരോധം . ഇതിന് ശുചിത്വവുമായി വളരെ ബന്ധമുണ്ട്. ചിട്ടയായ ജീവിതവും പോഷകങ്ങൾ നിറഞ്ഞ ആഹാരവും മനുഷ്യന് രോഗപ്രതിരോധശേഷി നൽകുന്നു . ഈ പ്രതിരോധം മനുഷ്യന് പകർച്ചവ്യാധികളിൽ നിന്നും സംരക്ഷണം നൽകുന്നു.ഭക്ഷണം കൂടാതെ മറ്റു പല മരുന്നുകളും മനുഷ്യന് രോഗ പ്രതിരോധശേഷി നൽകുന്നു.ഇത് മനുഷ്യന്റ ആയുസ്സ് വർദ്ധിപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |