ഏറെപ്പഴകിയ ക്ഷേത്രമുണ്ട് പള്ളിയും മസ്ജീദും വേറെയുണ്ട്. നാനാ മതസ്തരും ഏറെയുണ്ട് ഏകത്യഭാവവുമേറെയുണ്ട്. മേളപ്പെരുക്കത്തിൻ നാദമുണ്ട് , മേളകൾ കാണുവാനാളുമുണ്ട്. മേടം പുലർന്നാൽ കൈനീട്ടമുണ്ട് മേനി പറച്ചിലും ഞങ്ങൾക്കുമുണ്ട്. ചേലൊത്ത പെൺകൊടിമാരുമുണ്ട്, ചേറിലായ് താമരപ്പൂക്കളുണ്ട്, ചേരിതിരിവുകളേറെയുണ്ട്, ചേർച്ചയും വേഗത്തിലാകുന്നുണ്ട്. ചേലെഴും നാടാണിതെന്റെ നാട്, ശാലീന ഭംഗി നിറഞ്ഞ നാട് നാടെന്റെ നാടിതു നല്ല നാട് നാണം കുണുങ്ങിയാം 'എന്റെ നാട് '